Pages

Wednesday, November 30, 2011

യമ യാമി


മുഖമില്ലാത്ത കാലമാം നപുംസകമേ...
നിനക്കെന്തിനു മുഖം മൂടി......
വര്‍ത്തമാനം നിനക്കു മുന്നില്‍ തുണിയഴിച്ചാടുമ്പോള്‍
നിനക്കെന്തിനു മാനഭയം.....
നിന്‍റെ കണ്ണുകളിലുള്ള ജാള്യത കാട്ടുന്നു
ഹിജടയാം നിന്‍റെ കുടിലത....
കറുത്ത തുണിയാല്‍ ഹൃദയം മറച്ച നപുംസകമേ
മരിച്ചു വീഴുക നീയിന്നു സത്യമാം വാളിന്‍റെ മൂര്‍ച്ചയില്‍ ...........
ചെങ്കോലണിഞ്ഞ രാജാവിന്‍ നിശബ്ദമാം സദസ്സിലിന്നു-
നീതിയുടെ തലയറുക്കും ബലിചടങ്ങ്.... 
ഹേ കാലമാം കൂടാരമേ...! 
നിന്‍റെ കുടിലിലിന്നു സമയം കുറഞ്ഞുവോ.... 
നിനക്കിന്നു പോകാന്‍ ധൃതിപ്പെടലോ...! 
അരുത്; നില്‍ക്ക നിന്‍ സമയം ബലിപ്പെടാ-
നെന്‍റെ മജ്ജയും മാംസവും നിനക്കിന്നു ദക്ഷിണ..... 
മടിക്കുത്തഴിഞ്ഞ പെണ്‍കിടാവിന്‍റെ രോദനം നിനക്കിന്നു ദക്ഷിണ..... 
എല്ലുന്തിയ ചാവാലിയെന്നു നീ വിളിച്ചയെന്‍റെ കൂടപ്പിറപ്പ് നിനക്കിന്നു ദക്ഷിണ....
നിന്‍റെ സുരതം സഹിയ്ക്കുമാ സൂരതയ്ക്കിന്നു-
മരണത്തിന്‍ മുഖപടം നല്‍കിയ നിന്‍റെ കൈകള്‍ക്കിനി കറുപ്പിന്‍റെ കഠോരത...
ആര്‍ത്തു വിളിയ്ക്കും പേക്കോലങ്ങള്‍ക്കായകലെയാ വൈതരണിയില്‍ വിരാമം....
ഇനിയിവിടെയൊരു നാമജപത്തിനും സമയമില്ല....!
ഇനിയിവിടെയൊരു കുരിശുവരയ്ക്കുലിനും സന്തി മാത്രം....!
ഇനിയിവിടെയൊരു ആത്മസമര്‍പ്പണത്തിനൊരുങ്ങും മനസ്സിനും ഞാനെന്ന ഭാവം...!

20 comments:

 1. വെറുതെ ഒരു ഹാപ്പീസത്തിനല്ല..കവിത നന്നായിരിക്കുന്നു..അക്ഷരതെറ്റുകൾ ശ്രദ്ധിക്കുക..ഇനിയും എഴുതുക..ആശംസകൾ നേരുന്നു..

  ReplyDelete
 2. ഇന്നിന്റെ നേർക്കാഴ്ച... കാലത്തെ നമുക്ക് കുരിശിൽ തറയ്ക്കാം..

  കൊള്ളാം ട്ടോ...ആശംസകൾ ഈ മടങ്ങി വരവിന്..

  ReplyDelete
 3. ആശംസകൾ.....അക്ഷരതെറ്റുകൾ ശ്രദ്ധിക്കുക.

  ReplyDelete
 4. kollatto ...eniyumezhuthooo...kuravukal pariharikkoo
  aasamsakal

  ReplyDelete
 5. ഞാനെന്ന ഭാവം...അഹങ്കാരം....
  മനസ്സിന്‍ നന്നു മനുഷ്യന്‍ നന്നല്ലാ..!

  ആശംസകള്‍ ട്ടൊ...വളരെ നാളുകള്‍ക്കു ശേഷം നല്‍കിയ വായനയ്ക്ക് നന്ദി, സന്തോഷം...!

  ReplyDelete
 6. @ഷിബു തോവാള: നന്ദി ഷിബൂസ്സ് ചേട്ടായീ... ഈ വരവിനും വായനയ്ക്കും... അക്ഷരത്തെറ്റു ശ്രദ്ധിയ്ക്കാം....

  @സീത* : നന്ദി സീതക്കുട്ടീ.... കാലത്തെ നമുക്ക് ക്രൂശിലേറ്റാം... അല്ലേ..!

  @മനോജ് കെ.ഭാസ്കര്‍: നന്ദി ചേട്ടായീ... ഈ ആദ്യ വരവിനും വായനന്യ്ക്കും, അഭിപ്രായത്തിനും....!

  @അഭിഷേക് : നന്ദി അഭീ.... കുറവുകള്‍ പരിഹരിയ്ക്കാന്‍ ശ്രമിയ്ക്കാം ട്ടോ...

  @വര്‍ഷിണി* വിനോദിനി : നന്ദി ഉണ്ട് ട്ടോ... ഞാനെന്ന ഭാവം എനിയ്ക്കുണ്ടെങ്കില്‍ ഞാന്‍ അഹങ്കാരി അല്ലേ.. :-) . ഒരുപാട് നന്ദി ട്ടോ...!

  ReplyDelete
 7. കൊള്ളാംട്ടോ.. നല്ലൊരു കവിത..

  ReplyDelete
 8. സന്തി= അന്ത്യം, നാശം

  ReplyDelete
 9. നന്ദി ലിപീസ്.... :-)

  ReplyDelete
 10. ഇനിയിവിടെയൊരു ആത്മസമര്‍പ്പണത്തിനൊരുങ്ങും മനസ്സിനും ഞാനെന്ന ഭാവം...!
  ഞാനെന്ന ഭാവം നല്ല മനുഷ്യര്‍ക്ക്‌ കൊള്ളില്ല ...കവിത കൊള്ളാം ട്ടോ ..

  ReplyDelete
 11. നന്ദി കൊച്ചുമോള്‍സ്......... ഈ ആദ്യ വരവിനും, വായനയ്ക്കും..!! :-)

  ReplyDelete
 12. അടിപൊളി ,കാലത്തിനോടുള്ള കലഹം ഒപ്പം നമ്മുടെ നാടിന്‍റെ നീച കരാള നീതീയോടുള്ള പ്രതിഷേധം ഇവയെല്ലാം ഉണ്ടീക്കവിതയില്‍ .ആശംസകള്‍

  ReplyDelete
 13. കൊല്ലം,,നല്ലൊരു കവിത,,ഭാവുകങ്ങള്‍,,

  ReplyDelete
 14. അസിന്‍..കൊള്ളാം
  വളരെ നന്നായിരിക്കുന്നു.

  കലിയുഗത്തിന്റെ എല്ലാ ഭാവങ്ങളും അടങ്ങിയിരിക്കുന്നു..

  ഭാവുകങ്ങള്‍ നേരുന്നു..സസ്നേഹം..

  www.ettavattam.blogspot.com

  ReplyDelete
 15. കവിതയെ കുറച്ചു കൂടി ഗൌരവമായി കാണണം എന്ന് അപേക്ഷ ,വിഷയത്തിനു യോജിച്ച താളം ,വരികളുടെ സംയോജനം എന്നിവ തെരഞ്ഞെടുത്താല്‍ കൂടുതല്‍ ഭംഗിയാക്കാം .ഇനിയും വരാം ..ആശംസകള്‍

  ReplyDelete
 16. ആശംസകള്‍ അസിന്‍.. ചടുലമായ് ഭാവം നിറഞ്ഞ കവിത..

  ReplyDelete
 17. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു

  ReplyDelete
 18. വായിച്ച വരികളെല്ലാം ഏറെ മനോഹരം അസിന്‍ ഭായ്.. ഇനിയും വായിക്കാനേറെയുണ്ടല്ലോ, ഇനിയും വരാം...

  ഇനിയുമെഴുതാല്ലോ...

  ReplyDelete
 19. കവിത നന്നായി. കാലം അതിന്‍റെ വേഷം ഭംഗിയായി ആടിതീര്‍ക്കുന്നു. നമ്മള്‍ നന്നായാല്‍ കാലവും നന്നാവും.

  ReplyDelete

വെറുതേ... എന്തെങ്കിലും.... ഒരു ഹാപ്പീസത്തിന്....