Pages

Thursday, May 5, 2011

ഭാഗം ഒന്ന്...


           ഭൂമിയിൽ ജനിച്ചു വീഴുന്ന ഏതൊരു സാധാരണ കുഞ്ഞിനെയും പോലെ കൈകൾ മുറുക്കിപ്പിടിച്ച് അലറിക്കരഞ്ഞുകൊണ്ടു തന്നെയായിരുന്നു എന്റെയും ജനനം. എല്ലാം തന്റെയീ കൈകളിൽ ഒതുക്കിപ്പിടിയ്ക്കും എന്നുള്ള അഹന്തയോടെ ജനിച്ചു വീഴുന്ന അനേകായിരം ജന്മങ്ങളിൽ ഒന്നു മാത്രമായിരുന്നു ഞാനും.
            ജനിച്ചപ്പോൾ കരഞ്ഞ കരച്ചിലല്ലാതെ പിന്നീട് ഞാൻ അധികം കരഞ്ഞിട്ടില്ല എന്ന് എന്നെ വളർത്തിയവരിൽ പലരും പറഞ്ഞിട്ടുണ്ട്. അതിന്റെ കുറവു നികത്തലാകാം ഇന്നു ഞാൻ കരഞ്ഞു തീർക്കുന്നത്.
            കുടുംബത്തിലെ ആദ്യത്തെ സന്തതി ഞാനായിരുന്നു. എന്റെ ഉമ്മയടക്കം ഏഴു മക്കൾ. ആദ്യത്തെ മൂന്നുപേരും ആണ്മക്കൾ. പിനെൻ നേർച്ചകൾ ഒരുപാട് നേർന്നു കിട്ടിയതാണ് മീര എന്ന എന്റെ മാതാവ്. അന്നൊക്കെ ചെറുപ്രായത്തിലേ പെണ്മക്കളെ വിവാഹം കഴിച്ചുകൊടുക്കുന്ന ഏർപ്പാടുണ്ടായിരുന്നതുകൊണ്ട് അവരെയും തന്റെ പതിനാറാമത്തെ വയസ്സിൽ വിവാഹം കഴിച്ചു കൊടുത്തു. ഒരുതരത്തിൽ പറഞ്ഞാൽ അതും ഒരു പ്രണയവിവാഹമായിരുന്നു. പ്രണയം തോന്നിയത് എന്റെ ഉപ്പയ്ക്ക്. അന്ന് സ്കൂളിൽ ഓടിക്കളിച്ചു നടന്ന പെൺകുട്ടിയോട് എന്റെ ഉപ്പയ്ക്ക് തോന്നിയ പ്രണയത്തിന്റെ ബാക്കിപത്രമാണ് ഞാൻ എന്ന ജന്മം. ഉമ്മയുടെ മൂത്ത സഹോദരൻ, അതായത് എന്റെ വലിയമ്മാമ ഉപ്പയുടെ അന്നത്തെ കൂട്ടുകാരൻ ആയിരുന്നു. വലിയമ്മാമയോട് കല്യാണത്തിന് ആഗ്രഹം പ്രകടിപ്പിച്ച എന്റുപ്പയോട് നൂറ് വട്ടം സമ്മതം അറിയിച്ചു അദ്ദേഹം. കാരണം മറ്റൊന്നുമല്ല, കുടുംബത്തിലെ ആദ്യത്തെ പെൺകുട്ടിയെ കെട്ടിച്ചു വിട്ടാൽ മാത്രമേ ആണുങ്ങൾക്കു വിവാഹം കഴിയ്ക്കാൻ അനുവാദം കിട്ടിയിരുന്നുള്ളൂ. വലിയമ്മാമയും ആ സമയത്ത് ഒരു പെൺകുട്ടിയെ നോട്ടമിട്ടു വെച്ചിരുന്നതിനാൽ വിവാഹം വളരെ വേഗം നടന്നു. അടുത്ത വർഷം തന്നെ ഞാൻ ഭൂമിയിലേയ്ക്ക് എടുത്തെറിയപ്പെടുകയും ചെയ്തു.
            കുടുംബത്തിലെ അടുത്ത കാരണവർ സ്ഥാനം വഹിയ്ക്കേണ്ട ആളായിരുന്നു ഞാൻ. അതുകൊണ്ടു തന്നെ എല്ലാവരും തറയിൽ വെയ്ക്കാതെ താലോലിച്ചു കൊണ്ടിരുന്നു. എന്റുമ്മയുടെ കൈകളിൽ ഞാൻ അധികം കുട്ടിക്കാലം ചെലവഴിച്ചിട്ടുണ്ടായിരുന്നില്ല. അഞ്ചു മാമന്മാരും ഒരു കുഞ്ഞമ്മയും പിന്നെ ഇവരുടെയെല്ലാം സംബന്ധക്കാരുമടക്കം ഒരു വൻ പട തന്നെ ഉണ്ടായിരുന്നു എന്റെ പരിചരണത്തിന്.
            ആരൊകെയുണ്ടയിരുന്നെൻകിലും എനിക്കോർമ്മയുള്ള കാലം മുതൽ ഞാൻ വല്ലാത്തൊരു ഏകാന്തത അനുഭവിച്ചു തുടങ്ങിയിരുന്നു. ആ ഏകാന്തത അന്നേ ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നും തുടരുകയാണ് ആ ഏകാന്തത. അന്തമില്ലാതെ നീളുന്ന ചക്രവാളം പോലെ ഒരിടത്തും ചെന്നവസാനിയ്ക്കാതെ അത് എന്റെ ജീവിതത്തിൽ കുരുങ്ങിക്കിടക്കുന്നു.

(തീര്‍ന്നിട്ടില്ല...)




.

5 comments:

  1. ബാക്കി കൂടെ പോരട്ടെ...അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കണം...എഴുത്തിനു നല്ല ഒഴുക്കുണ്ട്...ഇനിയും വരാം...വീടിന്റെ പണി വേഗം തീരട്ടെ...ആശംസകൾ

    ReplyDelete
  2. എനിയ്ക്ക് സംസാരിയ്ക്കാന്‍ നീയല്ലാതെ ആരുണ്ട്..
    അകലങ്ങളില്‍ നിന്ന് വീണ്ടുമകലങ്ങളിലേയ്ക്കോടി മറയുമ്പോള്‍..
    ഏകാന്തതേ.. നിന്നെ ഞാന്‍ പ്രണയിയ്ക്കുന്നൂ...
    നീയല്ലാതെ ആരുണ്ടെനിയ്ക്കിന്ന്..

    ReplyDelete
  3. ആരൊക്കെയുണ്ടെങ്കിലും ഒരേകാന്തത....എന്നാല്‍ തീര്‍ച്ചയായും പറയാനെന്തെങ്കിലും ഉണ്ടാവും. പറയൂ കേള്‍ക്കട്ടെ

    ReplyDelete
  4. തുടര്‍ന്ന് എഴുതുക....

    ReplyDelete
  5. അപ്പോ നീയും തുടങ്ങിയല്ലെ?. ഏകാന്തതയുടെ കാര്യം ഒറ്റ മകനായി ജനിച്ച് ജീവിച്ച എനിക്കാരും പറഞ്ഞു തരേണ്ട.പിന്നെ പതിനഞ്ചാം വയസ്സില്‍ പിതാവും നഷ്ടപ്പെട്ടു!.നമ്മള്‍ പലപ്പോഴും ചാറ്റില്‍ കണ്ടിട്ടും ബ്ലോഗിന്റെ കാര്യം എന്തേ എന്നില്‍ നിന്നും മറച്ചു വെച്ചു? അതോ ഞാന്‍ നിര്‍ത്തിയിട്ടു തുടങ്ങാമെന്നു കരുതിയോ?

    ReplyDelete

വെറുതേ... എന്തെങ്കിലും.... ഒരു ഹാപ്പീസത്തിന്....