ഞാന്‍ ഹൃദയമില്ലാത്തവനെന്നാരോ
ഇരുട്ടിന്റെ മറവില്‍ പറയുന്നതു കേട്ടു
എന്റെ ഹൃദയം ശൂന്യമാണെന്ന് അവര്‍ കരുതുന്നുവോ.....
ശുദ്ധ നുണയന്മാര്‍ ....!ഹൃദയമില്ലാത്ത പിശാചുക്കള്‍ .....
വേനല്‍മഴ പെയ്തിറങ്ങി
മണ്ണിന്റെ വരള്‍ച്ച മാറ്റുന്നത്
ആര്‍ക്കു വേണ്ടിയായിരുന്നു.....
പെണ്ണിന്റെ മനസ്സിനെ ഒരിക്കലും ആ വേനല്‍മഴയ്ക്
നനയ്ക്കുവാന്‍ പറ്റില്ലെന്നറിഞ്ഞതാരാണ്‍..........
“പിരിഞ്ഞാലും പറിച്ചുമാറ്റാന്‍ പറ്റാത്ത
വേദനയുടെ വാക്കാണു പ്രണയം“
അതാരാണു പറഞ്ഞതെന്നോര്‍മ്മയില്ലിന്നെനിക്ക്
അതു പറഞ്ഞവനിന്നു മരിച്ചുവോ.....
മരണം അവനെ രക്ഷിച്ചുവോ.....
കണ്ണില്‍ മറഞ്ഞിരുന്ന മാസ്മരികത
ഇന്നു കനവായി മാറിയതു ദൈവഹിതമാകാം
മനസ്സില്‍ നിറഞ്ഞിരുന്ന വിതുമ്പലുകള്‍
ഇന്നു വെമ്പുന്നതു സ്നേഹത്തിനു വേണ്ടിയാകും.....
പക്ഷേ.... സ്നേഹമിന്നെനിക്കൊരു മരീചികയല്ലിയോ.....
ഒരിക്കലും നിറയാത്ത കണ്ണുകളില്‍
നനവു പടര്‍ന്നതു നിനക്കു വേണ്ടിയല്ലേ.....
എന്റെ കണ്ണുകള്‍ പറിച്ചു മാറ്റിയതുംഹൃദയം ചീന്തിയെറിഞ്ഞതും
നിനക്കല്ലാതെ മറ്റാര്‍ക്കു വേണ്ടിയായിരുന്നു.....
എന്റെ കണ്ണുകള്‍ കാണുന്നതു നിന്നെയാണ്
എന്റെ കാതുകള്‍ കേള്‍ക്കുന്നതും നിന്നെയാണ്
എന്നില്‍ നിറയുന്നതു നിന്റെ സുഗന്ധമാണ്
ഞാന്‍ അറിയുന്നത് നിന്റെ സാമീപ്യമാണ്
ഞാന്‍ അനുഭവിക്കുന്നത് നിന്റെ സ്പര്‍ശനമാണ്.....
എനിക്കു നീ ആരൊക്കെയോ ആണ്........
ഇന്നു നിരാശയായ് നീ പിരിഞ്ഞു മായുന്നു
മണ്ണിലെ ഹരിതവര്‍ണ്ണങ്ങള്‍ മായുമ്പോള്‍
വിണ്ണിലെ ചന്ദ്രികയുടെ താരകസേന നശിക്കുമ്പോള്‍
ചിലപ്പോള്‍ ഞാന്‍ നിന്നെയും മറന്നിരിക്കാം.....
ഇടകലരുന്നതു മനസ്സുകളുടെ സുകൃതം
വിടപറയുന്നതു കാലത്തിന്റെ കുസൃതി
എങ്കിലും ഇപ്പോഴും കാലചക്രം നീങ്ങുന്നു
ഒരിക്കലും അവസാനിക്കാത്ത നീണ്ട ചക്രവാളത്തില്‍
ഒരു നിഴലായി മാറുവാന്‍ അര്‍ക്കന്‍ വിതുമ്പുന്നു
കാലിടറിയ വീഥികളില്‍ എനിക്കിനി മരണം
വരണ്ടുണങ്ങിയ മനസ്സുകളിലും ഞാന്‍ മരിച്ചു
ചോരയില്ലാത്തെന്റെയീ ശരീരം വിറങ്ങലിച്ചു
പാടാനറിയാത്ത ഞാനിനി മരണത്തിന്റെ കൂട്ടുകാരന്‍
കാലമേ, നിനക്കു വിട..... ഓര്‍മ്മകളെ, എന്നെ മറക്കുക.....
(പഴയൊരു സൃഷ്ടി)
ഇഷ്ടമായി ഈ കവിത
ReplyDeleteഎന്താണീ നൊമ്പര ഗാനത്തിന്‍റെ അര്‍ത്ഥം സ്നേഹിതാ..വരികള്‍ ഉള്ളില്‍ തേങ്ങലുണര്‍ത്തുന്നൂ..
ReplyDeleteഅകലുമാ കാലൊച്ച അകതാരില്‍ നിറയുന്ന മൂക ദു:ഖങ്ങളാണെന്നറിഞ്ഞു..
എന്നിണക്കിളിയുടെ നൊമ്പര ഗാനം കേട്ടിന്നലെയുറങ്ങാതെ ഞാനിരുന്നു..
ഇഷ്ടമായി
ReplyDeleteDear Friend,
ReplyDeleteLearn to find happiness even on the raindrops and small grassblades!Life is always beautiful!
Smile and sleep well!
This too shall pass away!
Sasneham,
Anu
കവിത നന്നായി കൂട്ടാരാ...പക്ഷേ വരികളിൽ ഈ നൈരാശ്യം എന്തിനു...നഷ്ടപ്പെട്ടതൊനും നമ്മുടേതായിരുന്നില്ലാന്ന ചിന്ത തിരുകു..കുറേ നാളായല്ലോ കണ്ടിട്ട്...എവിടേയാണു...
ReplyDeleteഒരിക്കലും നിറയാത്ത കണ്ണുകളില്‍
ReplyDeleteനനവു പടര്‍ന്നതു നിനക്കു വേണ്ടിയല്ലേ.....
എന്റെ കണ്ണുകള്‍ പറിച്ചു മാറ്റിയതുംഹൃദയം ചീന്തിയെറിഞ്ഞതും
നിനക്കല്ലാതെ മറ്റാര്‍ക്കു വേണ്ടിയായിരുന്നു.....
വേദനയില്‍ കോര്‍ത്തെടുത്ത വരികള്‍ ..
എന്തിനീ നൊമ്പരം കൂട്ടുകാരാ...
ReplyDeleteകാലം വിടപറയുന്നതോര്‍ത്തോ?
“പിരിഞ്ഞാലും പറിച്ചുമാറ്റാന്‍ പറ്റാത്ത
ReplyDeleteവേദനയുടെ വാക്കാണു പ്രണയം“....
ഇത്..ആരു പറഞ്ഞതായാലും,സംഗതി ശരിയാണ്.. പക്ഷേ..അതുതന്നെ നിനച്ച് നിരാശനായി ജീവിതം കോഞ്ഞാട്ടയാക്കുന്നത് ശുംഭത്വം..!!(ദയവായി ‘ശുംഭത്വം‘ വിവാദമാക്കരുത്..!)
നല്ല എഴുത്ത്. ആശംസകള്‍..!
ഒരിക്കലും നിറയാത്ത കണ്ണുകളില്‍
ReplyDeleteനനവു പടര്‍ന്നതു നിനക്കു വേണ്ടിയല്ലേ.....
എന്റെ കണ്ണുകള്‍ പറിച്ചു മാറ്റിയതുംഹൃദയം ചീന്തിയെറിഞ്ഞതും
നിനക്കല്ലാതെ മറ്റാര്‍ക്കു വേണ്ടിയായിരുന്നു.....
മറക്കാന്‍ കഴിയാത്ത വേദനയുടെ വാക്കാണ് പ്രണയം. പറിച്ചു മാറാന്‍ കഴിയാത്ത നോവാണ്, ഓര്‍മകളാണ് പ്രണയം.മരണത്തിന്റെ കൂട്ടുകരനാവാതെ സ്നേഹിച്ചു കൊണ്ടേ ഇരിക്കുക.
കിട്ടാത്തതു പുളിക്കും...കിട്ടിയത് മധുരിക്കുന്നു..എന്നുപറഞ്ഞു മുന്നോട്ട് പോവുക അത്രെയുള്ളൂ..
ReplyDelete..നിരാശ...!..ആർക്കു വേണമത്...!..
നന്നായി എഴുതി
nannayittundu..... aashamsakal.............
ReplyDeleteeshtaayi kavitha ...varikalum
ReplyDeletepranayam parinjariyikkanaavatha oravasthayaanu
pakshe chilappo athu jeevitham nashippichennum varam
aasamsakal